വിവിധ രോഗങ്ങൾക്ക് സൗജന്യ ആയുർവേദ ചികിത്സ

IMG_20260424_185313_(1200_x_628_pixel)

തിരുവനന്തപുരം:തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലും പൂജപ്പുര ഗവൺമെന്റ് ആയുർവേദ പഞ്ചകർമ ആശുപത്രിയിലുമായി പ്രമേഹം, ഓർമ്മക്കുറവ്, ആർത്തവവിരാമവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ, വിളർച്ച എന്നിവയ്ക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ആയുർവേദ ചികിത്സയും പരിശോധനകളും നൽകുന്നു.

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിലെ രണ്ടാം നമ്പർ ഒ.പിയിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ 30നും 65നും ഇടയിൽ പ്രായമുള്ളവർക്ക് പ്രമേഹചികിത്സ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8281868850. ആശുപത്രിയിലെ ഒന്നാം നമ്പർ ഒ.പിയിൽ 18നും 55നും മധ്യേ പ്രായമുള്ള സ്ത്രീകളുടെ വിളർച്ചയ്ക്ക് പരിശോധനകളും സൗജന്യ ചികിത്സയും നൽകും. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് സേവനം. കൂടുതൽ വിവരങ്ങൾക്ക് 9011845834, 9497226764.

 

പൂജപ്പുര ഗവൺമെന്റ് ആയുർവേദ പഞ്ചകർമ ആശുപത്രിയിലെ രണ്ടാം നമ്പർ ഒ.പിയിൽ 40നും 60നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യ ഓർമ്മശക്തി പരിശോധനയും 30 ദിവസത്തെ ആയുർവേദ ചികിത്സയും നൽകും. കൂടുതൽ വിവരങ്ങൾക്ക്: 8893250708. 45നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ ആർത്തവവിരാമത്തോടനുബന്ധിച്ചുള്ള ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾക്ക് സൗജന്യ ചികിത്സയും യോഗപരിശീലനവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9400892599.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!