വിഴിഞ്ഞം : പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയായ മധ്യവയസ്കനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.
ആര്യനാട് ചെറിയാര്യനാട് ചൂഴാപ്ലാമൂട് വീട്ടിൽ മോനി (52) യാണ് അറസ്റ്റിലായത് . ഉപദ്രവിച്ചത് വൈദിക വേഷത്തിലെത്തിയ ആളാണെന്നാണ് പീഡനത്തിനിരയായ കുട്ടി പൊലീസിന് മൊഴിനൽകിയത്.
കഴിഞ്ഞ മാസം 26 ന് വൈകുന്നേരം അഞ്ചോടെ വിഴിഞ്ഞം അടിമലത്തുറയിലാണ് സംഭവം. പള്ളിയിലെ പുരോഹിതൻ എന്ന് പരിചയപ്പെടുത്തിയാണ് പത്തു വയസുകാരനും അനുജത്തിയും മാത്രമുണ്ടായിരുന്ന വീട്ടിൽ മോനി എത്തിയത്.
പിതാവ് പണിക്കും അമ്മ അക്ഷയ സെന്ററിലും പോയിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പ്രാർത്ഥനക്കെന്ന വ്യാജേന വീടിനുള്ളിൽ കയറിയ മോനി പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കുകയായിരുന്നു