വിരമിച്ച വില്ലേജ് ഓഫീസറിൽ നിന്ന് കൈക്കൂലി വാങ്ങി; ഫീൽഡ് അസിസ്റ്റന്റ് പിടിയിൽ

തിരുവനന്തപുരം: വിരമിച്ച വില്ലേജ് ഓഫീസറിൽ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ വില്ലേജ് ഓഫീസിലെ ഫീൽഡ‌് അസിസ്റ്റന്റ് ഉമാനുജനാണ് അറസ്റ്റിലായത്.

വലിയതുറ സ്വദേശിയും മുൻ വില്ലേജ് ഓഫീസറുമായ പരാതിക്കാരന് കാനറാ ബാങ്കിൽ വായ്പ എടുക്കുന്നതിലേക്കായി ലൊക്കേഷൻ സർട്ടിഫിക്കറ്റ്, കൈവശാവകാശ സർട്ടിഫിക്കറ്റ്,തണ്ടപ്പേര് എന്നിവ ലഭിക്കുന്നതിനായി മേയിൽ മുട്ടത്തറ വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.

എന്നാൽ സ്ഥലം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 1000 രൂപ കൈക്കൂലി നൽകണമെന്ന് ഉമാനുജൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു.പരാതിക്കാരൻ ഈ വിവരം വിജിലൻസ് ഡിവൈ.എസ്.പി വിനോദ് കുമാറിനെ അറിയിച്ചു.ഇന്നലെ വൈകിട്ട് 6.30ഓടെ പരാതിക്കാരന്റെ വീട്ടിൽ വച്ച് കൈക്കൂലിപ്പണം കൈമാറവെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!