തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളി മരിച്ച സ്ഥലത്തു സന്ദർശിനത്തിനെത്തിയ മന്ത്രിമാരെ തടഞ്ഞ സംഭവത്തിൽ ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേരയ്ക്കെതിരെ കേസെടുത്ത് പൊലീസ്.
കലാപാഹ്വാനം ചെയ്തതിനും മന്ത്രിമാരെ തടഞ്ഞതിനുമാണ് കേസ്. അഞ്ചുതെങ്ങ് പൊലീസ് സ്വമേധയായാണ് കേസെടുത്തത്. യൂജിൻ പെരേരയ്ക്കെതിരെ മാത്രമാണ് കലാപാഹ്വാന കേസെടുത്തത്. റോഡ് ഉപരോധിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലാറിയാവുന്ന 50 പേർക്കെതിരെയാണ് കേസ്.