കിളിമാനൂർ: കഞ്ചാവും എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കിളിമാനൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്‌തു.കുമ്മിൾ ഊന്നാംകല്ല് പുത്തൻ വീട്ടിൽ ഹരികൃഷ്‌ണൻ (24), നിലമേൽ വട്ടപ്പാറ പുത്തൻ വീട്ടിൽ വിരാജ് (21) എന്നിവരെയാണ് പിടികൂടിയത്.
ഇവരിൽ നിന്ന് 400 മില്ലി ഗ്രാം എം.ഡി.എം.എയും,15 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കിളിമാനൂർ എക്സൈസ് ഇൻസ്‌പെക്ടർ ദീപക്,പ്രിവന്റീവ് ഓഫീസർ കെ.ആർ.രാജേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ വൈ.ജെ.ജസീം,രതീഷ് എന്നിവരുടെ സംഘമാണ് പ്രതികളെ പിടികൂടിയത് .
കഴിഞ്ഞ ദിവസം കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തുള്ള ബാറിനടുത്ത് പരിശോധന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്.പ്രതികളെ കോടതിയിൽ ഹാജരാക്കി.