വിഴിഞ്ഞം :പൊലീസ് സ്റ്റേഷന്റെ മുറ്റത്തു നിന്നു തൊണ്ടിമുതൽ ബൈക്ക് മോഷ്ടിച്ചു കടന്ന പ്രതികളിൽ കൂട്ടുപ്രതി തക്കല സ്വദേശി റെജി(29)ൻ പൊലീസിന്റെ പിടിയിലായി. മോഷണ ബൈക്കും റെജിന്റെ സഹോദരീ ഭർത്താവുമായ മുഖ്യപ്രതി മെർലിനെ കണ്ടെത്താനായിട്ടില്ല.
റെജിനെതിരെ മോഷണമുൾപ്പെടെയുള്ള കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ ശ്രമത്തിലാണ് കൂട്ടു പ്രതി പാറശാല ഇഞ്ചിവിള നിന്നു പിടിയിലാകുന്നത്.
മാല മോഷണ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ബൈക്ക് മറ്റൊരു ഇരുചക്രവാഹനത്തിലെത്തിയ രണ്ടംഗ സംഘം ചൊവ്വാഴ്ച പുലർച്ചെ 5ന് മോഷ്ടിച്ചു കടത്തുകയായിരുന്നു.