വർക്കല: ബലിതർപ്പണത്തിനെത്തുന്ന ഭക്തജനങ്ങളുടെ തിരക്കും വാഹന ബാഹുല്യവും കണക്കിലെടുത്ത് വർക്കലയിൽ ഗതാഗത നിയന്ത്രണം.
കാപ്പിൽ ഭാഗത്തുനിന്നും വരുന്ന ബസ് ഒഴികെയുള്ള വാഹനങ്ങൾ ഇടവ പ്രസ് മുക്കിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ശ്രീയേറ്റ് മാന്തറ, അഞ്ചുമുക്ക് വഴിയും ബസുകൾ ഇടവ മൂന്നുമൂല,സംഘംമുക്ക്, അഞ്ചമുക്ക് വഴിയും വർക്കല ക്ഷേത്രം ഭാഗത്തേക്ക് പോകണം.
പുത്തൻചന്ത, പാലച്ചിറ ഭാഗത്തുനിന്നും വരുന്ന ബസുകൾ പുത്തൻചന്ത,മൈതാനം,റെയിൽവേസ്റ്റേഷൻ, പുന്നമൂട്, കൈരളി നഗർ വഴി വർക്കലക്ഷേത്രം ഭാഗത്തേക്ക് പോകണം.
ബസ് ഒഴികെയുള്ള വാഹനങ്ങൾ നിർദ്ദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. കടയ്ക്കാവൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം,പുത്തൻചന്ത വഴിയും കല്ലമ്പലം ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്മൈതാനം പുത്തൻചന്ത പാലച്ചിറ വഴിയും കാപ്പിൽഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്, മൈതാനം, പുന്നമൂട്, ജനതാമുക്ക്,ഇടവ വഴിയും പോകണം.
നടയറ, അയിരൂർ ഭാഗത്തേക്ക് തിരികെ പോകേണ്ട വാഹനങ്ങൾ ആൽത്തറമൂട്,മൈതാനം,പുന്നമൂട്,ജനതാമുക്ക്,കരുനിലക്കോട്,കണ്ണംബ വഴിയും പോകണം.കിളിത്തട്ടുമുക്ക് ഭാഗത്തുനിന്നും ആൽത്തറമൂട്ഭാഗത്തേക്കും, ആൽത്തറമൂട്ടിൽ നിന്ന് കൈരളിനഗർ ഭാഗത്തേക്കും യാതൊരു വാഹനങ്ങളും അനുവദിക്കുന്നതല്ലെന്നും വർക്കല പൊലീസ് അറിയിച്ചു.
പാർക്കിംഗ് സ്ഥലങ്ങൾ
1. ഹെലിപാഡ് പാർക്കിംഗ് (ഫോർവീലർ, ടൂ വീലർ), 2. നടയ്ക്കാവ് മുക്ക് പാർക്കിംഗ് (ഫോർ വീലർ,ടൂ വീലർ)3. ധന്യസൂപ്പർ മാർക്കറ്റിന് സമീപം (ടൂ വീലർ), 4. ഷാ വെഡ്ഡിംഗ് സെന്റർ (ടൂ വീലർ), 5. റെയിൽവേ സ്റ്റേഷന് സമീപം ശ്രീകൃഷ്ണ സ്വാമിക്ഷേത്ര പരിസരം (ഫോർവീലർ, ടൂവീലർ), 6. മുനിസിപ്പൽ ബസ് സ്റ്റാൻഡ് (എല്ലാ വാഹനങ്ങളും),7. ഗവ.ഐ.ടി.ഐ പുന്നമൂട് (ടൂ വീലർ), 8. എസ്.എൻ.കോളേജ് (എല്ലാ വാഹനങ്ങളും), 9. ആയുർവേദ ആശുപത്രിക്ക് സമീപം (ഫോർവീലർ).