കേന്ദ്രസംഘം നാളെ മുതലപ്പൊഴിയിൽ എത്തും

തിരുവനന്തപുരം: നിരന്തരമായുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം തിങ്കളാഴ്ച മുതലപ്പൊഴി സന്ദർശിക്കും. ഫിഷറീസ് ഡെവലപ്മെന്റ് കമ്മിഷണർ, ഫിഷറീസ് അസിസ്റ്റന്റ് കമ്മിഷണർ, സി.ഐ.സി.ഇ.എഫ്. ഡയറക്ടർ എന്നിവരാണ് സംഘത്തിലുള്ളത്.

അപകടങ്ങൾ നിരന്തരമുണ്ടാകുന്ന മുതലപ്പൊഴിയിലെ സ്ഥിതിഗതികൾ വി. മുരളീധരൻ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയെ ധരിപ്പിച്ചിരുന്നു. കേന്ദ്രസർക്കാർ വിഷയം പഠിക്കുമെന്നും അശാസ്ത്രീയമായ നിർമാണങ്ങൾ പരിശോധിക്കുമെന്നും കേന്ദ്ര ഫിഷറീസ് മന്ത്രി പിന്നീട് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!