ഈ വഴി നിങ്ങളെ ചുറ്റിക്കും; കനകക്കുന്നിൽ കൗതുകമായി മെയ്സ്

IMG_20260825_171540_(1200_x_628_pixel)

തിരുവനന്തപുരം:ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയിരിക്കുന്ന മെയ്‌സ് സന്ദർശകർക്ക് വേറിട്ട അനുഭവമായി മാറുന്നു. ആഘോഷത്തിനെത്തുന്നവർക്ക് കൗതുകവും ആവേശവും ഒരുപോലെ സമ്മാനിക്കുന്ന തരത്തിലാണ് മെയ്‌സ് ഒരുക്കിയിരിക്കുന്നത്.

 

സങ്കീർണമായ വഴികളിലൂടെ സഞ്ചരിച്ച് ശരിയായ പാത കണ്ടെത്തി പുറത്തുകടക്കുക എന്നതാണ് മെയ്‌സിലെ പ്രധാന ആകർഷണം. ഒരിക്കൽ അകത്തേക്ക് പ്രവേശിച്ചാൽ ഓരോ വളവിലും പുതിയ വഴികൾ തേടേണ്ടിവരുന്നത് കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആവേശം പകരുന്നു.

 

ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിലെത്തുന്നവരുടെ എണ്ണം വർധിക്കുന്നതിനൊപ്പം മെയ്‌സും ശ്രദ്ധ നേടുന്നുണ്ട്. കുട്ടികളുടെയും യുവാക്കളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തമാണ് മെയ്‌സിനെ ശ്രദ്ധേയമാക്കുന്നത്. കൃത്യമായ വഴി കണ്ടെത്തി പുറത്തെത്തുന്നവർക്കായി ചെറിയ സമ്മാനങ്ങളും അധികൃതർ ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!