കേസിലെ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണി; യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ പൊലീസുകാരൻ പിടിയിൽ

IMG_20261012_101413_(1200_x_628_pixel)

തിരുവനന്തപുരം : കേസിൽ ഉൾപ്പെട്ട ചിത്രങ്ങളും വിഡിയോകളും പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി യുവതിയിൽനിന്ന് 14.5 ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തെന്ന കേസിൽ പൊലീസുകാരൻ അറസ്റ്റിൽ.

ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ സിപിഒ, അതിയന്നൂർ സ്വദേശി ധനീഷ് കുമാറിനെയാണ്(39) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സസ്പെൻഡ് ചെയ്തു.

എറണാകുളം സ്വദേശിനിയായ 39 വയസ്സുകാരിയെ പ്രതി ഭീഷണിപ്പെടുത്തിയെന്നാണു പരാതി. ഇയാൾ ജോലിചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ ജനുവരിയിൽ യുവതി പരാതി നൽകിയിരുന്നു. ഇതിനായി ചിത്രങ്ങളും വിഡിയോകളും നൽകിയിരുന്നു. അന്വേഷണസംഘത്തിൽ ഉണ്ടായിരുന്ന പ്രതി ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി.

2026 ജനുവരി 24 മുതൽ ഓഗസ്റ്റ് 20 വരെ പരാതിക്കാരിയെ ഫോണിൽ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു. വിവിധ ദിവസങ്ങളിലായി 14.5 ലക്ഷം രൂപ കൈക്കലാക്കി. 82,590 രൂപ വിലയുള്ള മൊബൈൽ ഫോണും വാങ്ങിനൽകി. യുവതി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ പരാതി നൽകി. ഇതു മ്യൂസിയം പൊലീസിനു കൈമാറി. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!