തിരുവനന്തപുരം:ഓണം വാരാഘോഷത്തിന് തിളക്കമേകി തലസ്ഥാനത്ത് വൈദ്യുത ദീപാലങ്കാരങ്ങൾക്ക് തുടക്കമായി.
ഇനിയുള്ള ഒരാഴ്ച കാലം തലസ്ഥാനത്ത് വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും വൻ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കവടിയാർ വിവേകാനന്ദപ്പാർക്ക് മുതൽ അട്ടക്കുളങ്ങര വരെയും വെള്ളയമ്പലം ജംഗ്ഷൻ മുതൽ ശാസ്തമംഗലം വരെയുമാണ് ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.


