തിരുവനന്തപുരം:കൈക്കൂലിക്കേസിൽ വിജിലൻസ് ഇന്നലെ പിടികൂടിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ ഉദയകുമാറിന്റെ വീട്ടിൽ നിന്ന് കൂടുതൽ പണം കണ്ടെത്തി. ഇയാളുടെ കാറിൽ നിന്ന് 60,000 രൂപ വിജിലൻസ് സംഘം കണ്ടെടുത്തു.
കെഎസ്ആർടിസി മാർക്കറ്റിംഗ് മാനേജരായ ഉദയകുമാറിന്റെ കുമാരപുരത്തെ വീട്ടിൽ പരിശോധന നടത്തിയതിന് പിന്നാലെയാണ് നിർത്തിയിട്ടിരുന്ന ഇന്നോവ കാറിൽ നിന്ന് പണം കണ്ടെത്തിയത്. കൈക്കൂലി വാങ്ങിയ തുകയാണ് കാറിലുണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥൻ സമ്മതിച്ചിട്ടുണ്ട്.