ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് സംഘത്തിന് മര്‍ദ്ദനം

IMG-20230515-WA0005

നെയ്യാറ്റിന്‍കര: ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസ് സംഘത്തിന് മര്‍ദ്ദനം. നരുവാമ്മൂട്ടില്‍ എസ്ഐക്കും പൊലീസുകാര്‍ക്കുമാണ് യുവാക്കളുടെ കയ്യില്‍ നിന്ന് മര്‍ദ്ദനമേറ്റത്.

രണ്ടു വിഭാഗങ്ങൾ തമ്മിൽ തർക്കം നടന്നപ്പോഴാണ് പൊലീസ് സഥലത്തെത്തിയത്. പ്രശ്നം പരിഹരിക്കാൻ ഇടപെട്ടപ്പോൾ പൊലീസും യുവാക്കളമായി ഉന്തും തളളുമാവുകയായിരുന്നു.

ഇതിന് പിന്നാലെ യുവാക്കള്‍ പൊലീസുകാരെ മര്‍ദ്ദിക്കുകയുമായിരുന്നു. എസ്ഐ വിന്‍സെന്‍റ്, സിപിഓമാരായ സുനില്‍കുമാര്‍, ബിനീഷ് എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നരുവാമ്മൂട് വെളളാപ്പളളി സ്വദേശികളായ സജീവ്, രാജീവ്, ലിനു, ശ്രീജിത് എന്നിവരെ പൊലീസ് കേസെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!