തിരുവനന്തപുരം: അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചു.
പ്രമുഖരും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം നിരവധിപ്പേരാണ് ഇവിടെ അദ്ദേഹത്തിന് അന്ത്യഞ്ജലി അര്‍പ്പിക്കാനായി എത്തിച്ചേരുന്നത്.
മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ അന്ത്യാജ്ഞലി അര്‍പ്പിക്കാനായി വലിയ ആള്‍ക്കൂട്ടം വഴിയരികില്‍ കാത്തുനിന്നിരുന്നു. പ്രതീക്ഷിച്ചതിലും വളരെ വൈകിയാണ് മൃതദേഹം പുതുപ്പള്ളി ഹൗസില്‍ എത്തിച്ചത്.