തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിലാപയാത്ര കടന്നുപോകുന്ന എം.സി റോഡിൽ നാളെ വാഹന നിയന്ത്രണം. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് നാളെ വിലാപയാത്ര പോകുന്ന വഴിയിൽ ലോറികളടക്കം വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
എം.സി റോഡ് വഴി കടന്നുപോകേണ്ട വലിയ വാഹനങ്ങൾ നാളെ ദേശീയ പാതയിലൂടെ കടത്തിവിടും. പുലർച്ചെ നാലര മണിമുതലാണ് നിയന്ത്രണം. മറ്റന്നാളും ഗതാഗത നിയന്ത്രണമുണ്ടാകും