കോവളം വിനോദ സഞ്ചാര തീരത്ത് തെരുവു നായ്ക്കളുടെ ആക്രമണം. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ ഹവ്വാ ബീച്ചിൽ കളിപ്പാട്ടക്കട നടത്തുന്ന ജാർഖണ്ഡ് സ്വദേശി മുക്താർ(39), ലോട്ടറി കച്ചവടം നടത്തുന്ന സുകു(55) എന്നിവർക്കാണ് നായ്ക്കളുടെ കടിയേറ്റത്.
സ്കൂൾ വിട്ടു മടങ്ങിയ കുട്ടിയെ വിളിക്കാൻ പോകുമ്പോഴാണ് നായക്ക്ളുടെ ആക്രമണമെന്ന് മുക്താർ പറഞ്ഞു. പെട്ടെന്നുള്ള ആക്രമണത്തിൽ ഭയന്നു. ഇടതു കൈത്തണ്ടയിൽ മാരകമായി കടിയേറ്റു. ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തീരത്ത് ലോട്ടറി കച്ചവടം നടത്തുന്ന പ്രദേശവാസിയായ സുകുവിനു കാലിനാണ് കടിയേറ്റത്.