പി.ടി സമയത്ത് പഠിപ്പ് വേണ്ട; ഉത്തരവിറക്കി സർക്കാർ

IMG_20230601_090318_(1200_x_628_pixel)

തിരുവനന്തപുരം: ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കായിക-കലാ-വിനോദങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്.

ഇക്കാര്യം നിര്‍ദേശിച്ച് പൊതുവിദ്യഭ്യാസ ഡയറക്ടര്‍ എല്ലാ വിദ്യഭ്യാസ ഉപഡയറക്ടര്‍മാര്‍ക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും കത്തയച്ചു.

സ്‌കൂളുകളില്‍ കായിക-കലാ-വിനോദ പിരീഡുകളില്‍ മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് കുട്ടികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്നും കാട്ടി ബാലാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ പിരീഡുകളില്‍ മറ്റുവിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന് നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!