വിതുര: പൊൻമുടി സന്ദർശിച്ച് മടങ്ങവേ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് ചരിഞ്ഞ് സംഘത്തിലെ രണ്ട് കുട്ടികൾക്ക് നിസാരപരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പൊൻമുടി രണ്ടാം വളവിന് സമീപമായിരുന്നു അപകടം.
കാർ കുഴിയിലേക്ക് പതിച്ച് തിട്ടയിൽ ഇടിച്ചുനിന്നതിനാൽ ദുരന്തം ഒഴിവായി. വെങ്ങാനൂർ സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേരാണ് കാറിലുണ്ടായിരുന്നത്.
പൊൻമുടി പൊലീസും വനപാലകരും സ്ഥലത്തെത്തി പരിക്കേറ്റവരെ വിതുര ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.