തിരുവനന്തപുരം :ബോണക്കാട് എസ്‌റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിന്റെ ഭാഗമായി തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയും ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാലും എസ്റ്റേറ്റ് സന്ദർശിക്കും.
രാവിലെ 10ന് മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തൊഴിലാളികളുമായും തൊഴിലാളി പ്രതിനിധികളുമായും വിഷയം ചർച്ച ചെയ്യും. ബോണക്കാട് എസ്‌റ്റേറ്റിലെ സ്റ്റാഫ് ക്ലബിലാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടർ ജെറോമിക് ജോർജ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.