നെടുമങ്ങാട് മണ്ഡലത്തിൽ മെൻസ്ട്രൽ കപ്പ് വിതരണ പദ്ധതിക്ക് തുടക്കമായി

IMG_20230727_180702_(1200_x_628_pixel)

നെടുമങ്ങാട്:കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ ആരോഗ്യശുചിത്വ ബോധവത്കരണവും മെൻസ്ട്രൽകപ്പ് വിതരണവും പദ്ധതിക്ക് തുടക്കമായി.

നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ, വിദ്യാർത്ഥിനികൾക്ക് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്തു. സ്ത്രീസമൂഹത്തിന് പ്രയോജനകരമായ ആശയത്തിനാണ് തുടക്കമാകുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രകൃതി സൗഹൃദവും സ്ത്രീ സൗഹൃദവുമായ മെൻസ്ട്രൽ കപ്പുകൾ ഉത്തരവാദിത്തത്തോടെ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയിൽ ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്ന ഏക മണ്ഡലമാണ് നെടുമങ്ങാട്. കേരളത്തിലാകെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാലയങ്ങളിലാണ് മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള കേരള ഫീഡ്‌സ് ലിമിറ്റഡ് മെൻസ്ട്രൽ കപ്പുകൾ വിതരണം ചെയ്യുന്നത്.

കേരള ഫീഡ്‌സ് ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ വിനിയോഗിച്ചാണ് നെടുമങ്ങാട് മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ പദ്ധതി നടപ്പാക്കുന്നത്. 13 മുതൽ 17 വയസു വരെയുള്ള പെൺകുട്ടികൾ പഠിക്കുന്ന ഒൻപത് വിദ്യാലയങ്ങളിലായി 3,918 മെൻസ്ട്രൽ കപ്പുകളാണ് നൽകുന്നത്. വിപണിയിൽ 400 രൂപ വരെ വിലയുള്ള മെൻസ്ട്രൽകപ്പുകൾ നിർമിച്ച് നൽകുന്നത് ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡാണ്.

നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖ റാണി, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, നെടുമങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.വസന്ത കുമാരി, കേരള ഫീഡ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ബി. ശ്രീകുമാർ, നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ നീത നായർ, പി.ടി.എ പ്രസിഡന്റ് പി. അജയകുമാർ എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!