തിരുവനന്തപുരം:പുതുതായി ആരംഭിച്ച കെ എസ് എഫ് ഇ തൊളിക്കോട് ബ്രഞ്ചിൻ്റെയും, പുളിയറക്കോണം മൈക്രോ ബ്രാഞ്ചിൻ്റെയും ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു.
ജനങ്ങളുടെ സമ്പാദ്യം ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതിൽ കെഎസ്എഫ്ഇ വലിയ പങ്കുവഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കച്ചവട ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ല കെഎസ്എഫ്ഇ.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ 1300 പേരെ പി എസ് സി വഴി കെഎസ്എഫ്ഇയിൽ നിയമിച്ചു. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും വികസന പ്രവർത്തനങ്ങൾ മുടങ്ങാതെ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊളിക്കോട് നടന്ന പരിപാടിയിൽ ജി. സ്റ്റീഫൻ എം.എൽ.എ യും പുളിയറക്കോണത്ത് ഐ. ബി സതീഷ് എം. എൽ.എയും അധ്യക്ഷത വഹിച്ചു. കെ എസ് എഫ് ഇ ചെയർമാൻ കെ. വരദരാജൻ, എം.ഡി എസ്. കെ സനിൽ, വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.