കുളത്തൂർ: വഴിയോര കച്ചവടക്കാരന് പട്ടാപ്പകൽ നടുറോഡിൽ ആറംഗ സംഘത്തിന്റെ ക്രൂരമർദ്ദനം. ഇന്നലെ രാവിലെ 11.30ന് കുളത്തൂർ നഗരസഭ സാേണൽ ഓഫീസിന് മുന്നിലായിരുന്നു സംഭവം.
ചന്ത ലേലം പിടിച്ച സംഘമാണ് അക്രമത്തിന് പിന്നില്ലെന്ന് പൊലീസ് പറയുന്നു.ഉന്തുവണ്ടിയിൽ നാരങ്ങ വില്പന നടത്തുന്ന വിഴിഞ്ഞം വെങ്ങാനൂർ സ്വദേശി ഷാനുവിനാണ് (28) മർദ്ദനമേറ്റത്.
മാർക്കറ്റിന് പുറത്ത് റോഡരികിൽ കച്ചവടം നടത്തുന്നതിലുള്ള വിരോധം കാരണമാണ് മർദ്ദനം. ഇഷ്ടികയും കല്ലും കൊണ്ടായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തുമ്പ പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.