തിരുവനന്തപുരം: രണ്ടര വയസുകാരന് തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. തിരുവനന്തപുരം സ്വദേശികളായ ഹരിജിത്ത്, അശ്വിനി ദമ്പതികളുടെ കുഞ്ഞിനാണ് ചികിത്സ നിഷേധിച്ചത്.
അമ്മയും കുഞ്ഞും ആശുപത്രിയിലെ ഡോക്ടർ മോശമായി പെരുമാറിയെന്നും ചികിത്സ നിഷേധിച്ചെന്നും കുട്ടിയുടെ അമ്മ അശ്വനി ആരോപിച്ചു. പനിയും ശ്വാസംമുട്ടലും ഉണ്ടായതിനെ തുടര്‍ന്നാണ് കുഞ്ഞിനെ തൈക്കാട് ആശുപത്രിയിലെത്തിച്ചത്. നേരത്തെ തൈക്കാട് ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ കുഞ്ഞിനെ ചികിത്സിച്ചിരുന്നു. അതുകൊണ്ടാണ് വീണ്ടും അവിടേക്ക് പോയതെന്നും അശ്വനി പറഞ്ഞു.
മറ്റൊരു സ്വകാര്യ ക്ലിനിക്കിലും കുട്ടി ചികിത്സ തേടിയിരുന്നു. സ്വകാര്യ ക്ലിനിക്കൽ ചികിത്സ തേടിയതുകൊണ്ട് ചികിത്സിക്കാനാകില്ലെന്ന് സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞുവെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു