ആറ്റിങ്ങൽ: ഇളമ്പ തടം ജംഗ്ഷനിൽ ഗ്യാസ് ലോറി നിയന്ത്രണം വിട്ട് മതിലും തകർത്ത് കിണറ്റിലേക്ക് ഇടിച്ചുകയറി.ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം.
ആറ്റിങ്ങലിൽ നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് ഗാർഹിക ഗ്യാസ് സിലിണ്ടറും കയറ്റി പോയ ലോറിയാണ് നിയന്ത്രണം വിട്ട് റോഡിന്റെ വലതുവശത്തെ സ്വകാര്യ വ്യക്തിയുടെ മതിൽ തകർത്തതിന് ശേഷം കിണറ്റിലേക്ക് ഇടിച്ചുകയറിയത്. സംഭവ സമയത്ത് പരിസരത്ത് ആരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി.