കള്ളിക്കാട്: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കളളിക്കാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ പാട്ടേക്കോണം ഏലായിൽ തരിശായി കിടന്ന 1 ഏക്കറോളം സ്ഥലത്ത് യന്ത്രസഹായത്താൽ ഞാറു നടീൽ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പന്തശ്രീകുമാർ നിർവ്വഹിച്ചു.
വൈസ് പ്രസിഡൻറ് ബിന്ദു.വി രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ ശ്രീകല .ഒ ,ദിലീപ് കുമാർ ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു .കൃഷി ഓഫീസർഷിൻസി .ഒ .എ ,പദ്ധതി വിശദ്ധീകരിച്ച് സംസാരിച്ചു.
കൃഷി അസിസ്റ്റൻറ് ന്മാരായ, ചിഞ്ചു .ജി.എസ്സ് ,ശ്രീദേവി .പി ,സാബു .എസ്സ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .
പുഷ്പശോഭി ,ഹരികുമാർ എന്നിവരാണ് ഉമ ഇനത്തിൽപ്പെട്ട നെൽകൃഷി ചെയ്യുന്നത്, കൃഷിഭവൻജീവനക്കാർ ,കുടുംബശ്രീ – തൊഴിലുറപ്പ് അംഗങ്ങൾ ,കർഷകർ, തുടങ്ങിയവർ പങ്കെടുത്തു.