വലിയതുറ : തകർച്ച നേരിടുന്ന വലിയതുറ കടൽപ്പാലത്തെ നവീകരിച്ചുനിലനിർത്താമെന്ന് ചെന്നൈ ഐ.ഐ.ടി.യുടെ പഠന റിപ്പോർട്ട്. ഐ.ഐ.ടി. ഓഷ്യനോഗ്രാഫി തലവൻ പ്രൊഫ. സുന്ദര വടിവേലുവിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. പഠന റിപ്പോർട്ട് കേരള മാരിടൈം ബോർഡിനു നൽകി.
കടൽപ്പാലത്തിന്റെ വളഞ്ഞുപോയതും കടലിലേക്കു തള്ളിനിൽക്കുന്നതുമായ 50 മീറ്റർ ഭാഗം പൂർണമായി മാറ്റിസ്ഥാപിക്കണം.ആധുനിക സാങ്കേതികവിദ്യയുപയോഗിച്ച് ശേഷിച്ച ഭാഗത്തിന്റെ ബലക്ഷയം പരിഹരിച്ച് നിലനിർത്താനുമാണ് റിപ്പോർട്ടിൽ നിർദേശം. 30 കോടിരൂപയാണ് നവീകരണത്തിനു വേണ്ടത്.