തിരുവനന്തപുരം ജില്ലയെ മാലിന്യ മുക്തമാക്കാൻ ഗ്രന്ഥശാല പ്രവർത്തകർ

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിലെ മാലിന്യ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ കൈകോർത്ത് ഗ്രന്ഥശാലകളും. മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെയും ജില്ലാ ലൈബ്രറി കൗൺസിലിന്റെയും നേതൃത്വത്തിൽ ജില്ലയിലെ ഗ്രന്ഥശാല പ്രവർത്തകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു.

മാലിന്യ പരിപാലന നിയമ വ്യവസ്ഥകൾ, മാലിന്യം ഒരു സാംസ്‌കാരിക പ്രശ്‌നം – ക്യാമ്പയിൻ പശ്ചാത്തലത്തിൽ, മാലിന്യ സംസ്‌കരണ ഉപാധികൾ എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടന്നു.

തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി ജനങ്ങളിൽ ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിന് ജില്ലയിലെ ഗ്രന്ഥശാലകളിൽ പ്രത്യേക ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും.

വഴുതക്കാട് വനശ്രീ ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. സുനിൽകുമാർ,ശുചിത്വ മിഷൻ ജില്ലാ കോ – ഓർഡിനേറ്റർ ഫെയിസി, നവകേരള മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ അശോക്,ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. എൻ. ജഗജീവൻ,കെ. ജി ഹരികൃഷ്ണൻ, ഭരത് ബാബു എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകളെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!