Search
Close this search box.

ഇന്റർ മെഡിക്കോസ് ഫെസ്റ്റിവൽ; തിരുവനന്തപുരം മെഡിക്കൽ കോളേജ് ജേതാക്കൾ

IMG_20230910_212147_(1200_x_628_pixel)

തിരുവനന്തപുരം:  ഒരാഴ്ച നീണ്ടു നിന്ന കലാകായിക മാമാങ്കമായ ഓൾ കേരള ഇന്റർ മെഡിക്കോസ് ഫെസ്റ്റിവലി (“സ്പെക്ട്ര – 23 “)നൊടുവിൽ 539 പോയിന്റ് നേടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ജേതാക്കളായി.

ആർട്സ് വിഭാഗത്തിൽ 403 പോയിന്റും സ്പോർട്സ് വിഭാഗത്തിൽ 136 പോയിന്റും നേടിയാണ് ആതിഥേയരായ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒന്നാം സ്ഥാനത്തെത്തിയത്.

281 പോയിന്റുമായി രണ്ടാം സ്ഥാനത്ത് തൃശൂർ മെഡിക്കൽ കോളേജും 234 പോയിന്റുമായി കോഴിക്കോട് മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനത്തുമെത്തി. കോട്ടയം മെഡിക്കൽ കോളേജ് (192 പോയിന്റ്), ആലപ്പുഴ മെഡിക്കൽ കോളേജ് (179 പോയിന്റ്) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്തെത്തിയത്.

വിജയികൾക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസ് ട്രോഫികൾ സമ്മാനിച്ചു. ഡോ ആർ സി ശ്രീകുമാർ, ഡോ മോഹൻ റോയ്, ഡോ സനൂപ് എന്നിവരും കോളേജ് യൂണിയൻ ഭാരവാഹികളും വിദ്യാർത്ഥികളും സമ്മാനദാനച്ചടങ്ങിന് സാക്ഷികളായി.

ഇക്കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഫെസ്റ്റിവലിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നെത്തിയ 5000 – ത്തോളം വിദ്യാർത്ഥികൾ പങ്കാളികളായി.19 കായിക മത്സരങ്ങളിലും 111 കലാ മത്സരങ്ങളിലുമായാണ് മത്സരം നടന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!