ദത്തെടുക്കൽ കേന്ദ്രങ്ങളിൽ വിവിധ ഒഴിവുകൾ

images (1) (9)

തിരുവനന്തപുരം:സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ/ശിശുപരിചരണ കേന്ദ്രത്തിൽ ഒഴിവുള്ള നഴ്സ്,സോഷ്യൽ വർക്കർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

ബി.എസ്.സി നഴ്സിംഗ് ജനറൽ നഴ്സിംഗ് ആക്സലറി നഴ്സിംഗ് ആൻഡ് മിഡ് വൈഫ് (എ.എൻ.എം) ഇവയിൽ ഒന്നിൽ അംഗീകൃത സർട്ടിഫിക്കറ്റും ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയവുമാണ് നഴ്സ് തസ്തികയിലേയ്ക്കുള്ള യോഗ്യത.

സോഷ്യൽ വർക്ക്/സോഷ്യോളജി സൈക്കോളജി/ചൈൽഡ് ഡെവലമെന്റ് എന്നിവയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ചൈൽഡ് എഡ്യൂകേഷൻ/ ചൈൽഡ് ഡെവലപ്പ്മെന്റ്,ചൈൽഡ് പ്രൊട്ടക്ഷൻ എന്നിവയിൽ ബിരുദവുമാണ് സോഷ്യൽ വർക്കർ തസ്തികയിലേയ്ക്കുള്ള യോഗ്യത.രണ്ട് തസ്തികകൾക്കും പ്രായപരിധി 45 വയസ്സ്.

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യഥാർത്ഥ യോഗ്യത സർട്ടിഫിക്കറ്റും മറ്റ് ബയോഡാറ്റായും പരിചയ സർട്ടിഫിക്കറ്റും സഹിതം സെപ്റ്റംബർ 19 ചൊവ്വാഴ്ച സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തൈക്കാടുള്ള ഓഫീസിൽ നേരിട്ട് അഭിമുഖത്തിനായി എത്തിച്ചേരേണ്ടതാണ്.രാവിലെ ഒൻപത് മണി മുതൽ നഴ്സിംഗ് തസ്തികയിലേക്കും ഉച്ചയ്ക്ക് 12 മണി മുതൽ സോഷ്യൽ വർക്കറുടെയും അഭിമുഖം നടക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ:2324939,9847464613.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!