തിരുവനന്തപുരം : കേരള ആരോഗ്യ സർവകലാശാലയുടെ എം.ഡി. പരീക്ഷയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് ഉന്നത വിജയം.
ഡെർമറ്റോളജി ആൻഡ് വെനീറോളജി വിഭാഗത്തിൽ ആദ്യത്തെ നാലു റാങ്കുകളും മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ നേടി.ഡോ. നിഖില ആർ.നായർ ഒന്നാം റാങ്കും ഡോ. ഐശ്വര്യ ബി.എച്ച്. രണ്ടാം റാങ്കും ഡോ. ആര്യാ നായർ ബി. മൂന്നാം റാങ്കും ഡോ. ഹരിത എച്ച്. നാലാം റാങ്കും നേടി.
ഫിസിയോളജി വിഭാഗത്തിൽ മേഘ മൂന്നാം റാങ്കും അപർണ അഞ്ചാം റാങ്കും റോഷ്‌ന ആറാം റാങ്കും ബിഫി ഏഴാം റാങ്കും നേടി. പത്തോളജി വിഭാഗത്തിൽ പി.എ.നാഫില, ദേവികാ വേണുഗോപാൽ എന്നിവർ ഒന്നും രണ്ടും റാങ്കുകളും പാർവതി ആർ.ശ്രീനാഥ്, ആൻസി എന്നിവർ അഞ്ചും ആറും റാങ്കുകളും കരസ്ഥമാക്കി. ബയോകെമിസ്ട്രിയിൽ അനുപമ, റെജി, പ്രിയ, അൻസു, റോഹിൻ എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല്, അഞ്ച്, ഏഴ് റാങ്കുകൾ സ്വന്തമാക്കി.