പേരൂർക്കട: വട്ടിയൂർക്കാവ് മേലത്തുമേലെ ജംഗ്ഷനിൽ കൂറ്റൻ ആൽമരം കടപുഴകി വീണു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് വർഷങ്ങൾ പഴക്കം ചെന്ന ആൽമരം വേരോടെ പിഴുതുവീണത്.
അപകടത്തിൽ രണ്ട് സ്‌കൂട്ടർ യാത്രക്കാർ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.