തിരുവനന്തപുരം: പെണ്‍കുട്ടിയെ കടന്നുപിടിച്ച് ദേഹോപദ്രവമേല്‍പിച്ച കേസിലെ പ്രതിയെ വഞ്ചിയൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാട്ടാക്കട മണ്ണൂര്‍കര ഉത്തരംകോട് കുന്തിരിമൂട്ടില്‍ ജി.എസ് ഭവനില്‍ പ്രസാദിനെ (47) ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഞായറാഴ്ച വൈകീട്ട് നാലിന് ആണ് സംഭവം.
കുന്നുംപുറത്ത് ഐ.എ.എസ് കോച്ചിങ് ക്ലാസ് കഴിഞ്ഞ് മള്ളൂര്‍ റോഡിലെത്തിയ പെണ്‍കുട്ടിയെ കണ്ട പ്രസാദ് അശ്ലീലച്ചുവയോടെ സംസാരിക്കുകയും തുടർന്ന് കടന്നുപിടിച്ച് ദോഹോപദ്രവമേല്‍പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സംഭവം കണ്ട നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ച് വഞ്ചിയൂർ പൊലീസിന് കൈമാറുകയായിരുന്നു.