Search
Close this search box.

കേരളീയം 2023; ഓരോ തലസ്ഥാന നഗരവാസിയും സംഘാടകനായി മാറണമെന്ന് മുഖ്യമന്ത്രി

IMG_20230927_220448_(1200_x_628_pixel)

തിരുവനന്തപുരം: കേരളീയം 2023ന്റെ നടത്തിപ്പിന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം ഓരോ തലസ്ഥാന നഗരവാസിയും സംഘാടകനായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ജനങ്ങളെ ഈ മഹോത്സവത്തിലേക്ക് ആകര്‍ഷിക്കാനുള്ള നടപടികള്‍ ഓരോ നഗരവാസിയും സ്വീകരിക്കണം. തിരുവനന്തപുരത്തിന്റെ പുകള്‍പെറ്റ ആതിഥ്യമര്യാദ ലോകം അറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

”തിരുവനന്തപുരത്ത് താമസിക്കുന്നവര്‍ കേരളീയം നടക്കുന്ന ദിവസങ്ങളില്‍ ദൂരെയുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ചു വരുത്തുക.

ആളുകള്‍ക്ക് ഇവിടേക്കെത്താനും താമസിക്കുവാനുമുള്ള സൗകര്യം ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ കൂടി സ്വാഭാവികമായി നടക്കുമ്പോഴേ കേരളീയം യഥാര്‍ഥത്തില്‍ കേരളത്തിന്റെ ഉത്സവമായി മാറുകയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘കേരളീയത’ എന്നത് ഓരോ മലയാളിയുടെയും വികാരമാവണം. അതിലൂടെ കേരളീയരാകെ ഒരുമിക്കണം എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. കേരളീയവുമായി ബന്ധപ്പെട്ട പരിപാടികള്‍ നടക്കുന്നത് തിരുവനന്തപുരത്താണെങ്കിലും കേരളമാകെ ഈ പരിപാടി ജനകീയമാക്കാന്‍ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!