തിരുവനന്തപുരം: കിള്ളിയാറിൽ മാലിന്യം തള്ളിയ ടിപ്പർ ലോറി നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിന് കൈമാറി. ഇന്നലെ വൈകിട്ട് 5.45നാണ് സംഭവം.
ടിപ്പർ ലോറിയിൽ കൊണ്ടുവന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യം കരമന ബണ്ട് റോഡിൽ ആറ്റുകാൽ ക്ഷേത്രത്തിലേക്കുള്ള വഴിക്ക് സമീപത്തെ ആറ്റിലേക്ക് തള്ളുകയായിരുന്നു.
മാലിന്യം തള്ളുന്നതിനിടെ നാട്ടുകാർ സംഘടിച്ചെത്തി തടയുകയായിരുന്നു. തുടർന്ന് ഫോർട്ട് പൊലീസിനെ വിവരമറിയിച്ചു. ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.