കാട്ടാക്കട: ബാറില്‍ യുവാവിനെ സംഘംചേര്‍ന്ന് മര്‍ദിച്ചതായും പണം പിടിച്ചുപറിച്ചതായും പരാതി. അമ്പൂരി സ്വദേശിയായ മനു നായര്‍ക്കാണ് ബാറില്‍വെച്ച് യുവാക്കളുടെ മര്‍ദനമേറ്റത്. മനുവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം രാത്രി ബാറിലിരുന്ന് മദ്യപിക്കുന്നതിനിടെ മനുനായര്‍ പണമടങ്ങിയ പേഴ്‌സ് പുറത്തെടുത്തിരുന്നു. ഇതുകണ്ടതിന് പിന്നാലെയാണ് ചിലര്‍വന്ന് കൈയേറ്റത്തിന് ശ്രമിച്ചതെന്നും തുടര്‍ന്ന് മര്‍ദിച്ചെന്നുമാണ് മനുവിന്റെ പരാതി.
എന്തിനാണെന്ന് പോലും പറയാതെ ഇവര്‍ ആക്രമിച്ചെന്നും പേഴ്‌സില്‍ 34,000 രൂപ ഉണ്ടായിരുന്നതായും ഇത് അക്രമികള്‍ കവര്‍ന്നതായും യുവാവ് പറഞ്ഞു.