തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു പുഴകളിൽ കേന്ദ്ര ജല കമ്മീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരത്തെ കരമനയാർ, നെയ്യാർ, മണിമല പുഴകളിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ പുഴകളുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരെല്ലാം ജാഗ്രതരായിരിക്കണമെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.