തിരുവനന്തപുരം:നവജാത ശിശുക്കളുടെ സംരക്ഷണത്തിനായി സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതൽ തേടി വീണ്ടും
ഒരാൺകുഞ്ഞ് എത്തി.
ശനിയാഴ്ച രാത്രി 8.45-നാണ് 2.6 കി.ഗ്രാം ഭാരവും എട്ട് ദിവസം പ്രായവും തോന്നിക്കുന്ന
പുതിയ അതിഥിയുടെ വരവ്. തുടർച്ചയായി തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന നലാമത്തെ ആൺകുഞ്ഞാണ് നവാഗതൻ. ആഗസ്റ്റ് 24-ന് ശേഷം ലഭിക്കുന്ന 3-ാ മാത്തെ ആൺ കുഞ്ഞും. മുൻകാലങ്ങളിൽ തൊട്ടിലിൽ ഉപേക്ഷിക്ക പ്പെടുന്നവർ ഏറെയും പെൺകുട്ടികളായിരുന്നു.
ഇന്ത്യൻ ആകാശം സുരക്ഷിതമാക്കുന്ന രാജ്യത്തിന്റെ കാവൽക്കാരായ വ്യോമസേന ദിനത്തിനു ആദരവ് പ്രകടിപ്പിച്ചു കൊണ്ട് വ്യോമഗതാഗതം സുരക്ഷി തമാക്കാൻ ജി.പി.എസിൻറെ സഹായത്തോടെ അവർ വികസിപ്പിച്ചെടുത്ത ഗഗൻ എന്ന സംവിധാനത്തിൻറെയും ആകാശ സീമകൾ ഒന്നോന്നായി എത്തിപ്പിടിക്കാനുള്ള ഇന്ത്യൻ ശാസ്ത്രജ്ജരുടെ അടങ്ങാത്ത അഭിവാഞ്ജയിൽ മനുഷ്യനെ ബഹിരാകാശത്തെയ്ക്ക് എത്തിക്കുന്ന ഇന്ത്യൻ ഭൗത്യത്തിൻറെ മുന്നോടിയായി ഐ.എസ്.ആർ.ഒ ഈ മാസം അവസാനം വിക്ഷേപണം ചെയ്യുന്ന ‘ഗഗൻയാൻ ‘ ൻറെയും ഓർമ്മകൾ ക്കായി പുതിയ കുരുന്നിന്” ഗഗൻ” എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി അറിയിച്ചു.