വിഴിഞ്ഞം: ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കളെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.
കോട്ടുകാൽ പയറുംമൂട് കുഴിയിൻവിള സ്വദേശി നിഖിൽ(21), എറണാകുളം തോപ്പുംപടി തുന്നക്കര സ്വദേശി ഷാഫി(18) എന്നിവരെയാണ് ശനിയാഴ്ച വൈകീട്ട് പയറുംമൂട് ഭാഗത്തുനിന്ന് അറസ്റ്റുചെയ്തത്. ഇവരിൽ നിന്ന് 0.58 ഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.