തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയുടെ പ്രചാരണാര്‍ത്ഥം കേരള ഒളിമ്പിക് അസോസിയേഷന്‍ സംഘടിപ്പിച്ച കൂട്ടയോട്ടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും ജില്ലാ പൊലീസ് മേധാവി നാഗരാജു ചക്കിലവും ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു.
നൂറിലധികം കായിക താരങ്ങള്‍ പങ്കെടുത്ത കൂട്ടയോട്ടം കവടിയാര്‍ വിവേകാനന്ദ പാര്‍ക്കില്‍ നിന്നാരംഭിച്ച് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സമാപിച്ചു.
കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍, സെക്രട്ടറി എസ്. രാജീവ്, വൈസ് പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.