വിഴിഞ്ഞത്ത് മൂന്നാമത്തെ ക്രെയിനും ഇറക്കി; അടുത്ത കപ്പൽ നവംബറിൽ

IMG_20231024_220809_(1200_x_628_pixel)

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥയെയും മറ്റു വെല്ലുവിളികളെയും അതിജീവിച്ച് മൂന്നാമത്തെ ക്രെയിനും വിഴിഞ്ഞം തുറമുഖത്ത് ഇറക്കി.

ചൈനീസ് ചരക്കു കപ്പലായ ഷെന്‍ഹുവ-15ല്‍ നിന്നാണ് 1100 ടണ്ണിലധികം ഭാരമുള്ള ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ ഇന്ന് വൈകിട്ടോടെ ബര്‍ത്തിലിറക്കിയത്.

കപ്പലില്‍ കൊണ്ടുവന്ന ക്രെയിനുകളില്‍ ഏറ്റവും വലുതായിരുന്നു ഇത്. അതുകൊണ്ടുതന്നെ ഈ ക്രെയിന്‍ ഇറക്കാനാണ് ഏറെ വെല്ലുവിളികളുണ്ടായിരുന്നത്. മറ്റു ക്രെയിനുകള്‍ ഇന്നലെയോടെ ഇറക്കിയിരുന്നു.

ഇന്ന് ഉച്ചക്കാണ് ക്രെയിന്‍ ഇറക്കുന്ന നടപടി ആരംഭിച്ചത്. വൈകിട്ട് നാലോടെ പൂർത്തിയാക്കി. കപ്പൽ നാളെ മടങ്ങും.

വിഴിഞ്ഞത്തേക്കുള്ള രണ്ടാമത്തെ കപ്പല്‍ ഷെന്‍ഹുവ -29 ചൈനയില്‍നിന്ന് പുറപ്പെട്ടു. നവംബര്‍ 15 ഓടെ കപ്പല്‍ വിഴിഞ്ഞത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമായാണ് കപ്പല്‍ എത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular