തിരുവനന്തപുരത്തെ നവരാത്രി പൂജയ്ക്ക് ശേഷം നവരാത്രി വിഗ്രഹങ്ങൾ പദ്മനാഭപുരത്തു തിരിച്ചെത്തി

IMG_20231029_114536_(1200_x_628_pixel)

നാഗർകോവിൽ : തിരുവനന്തപുരത്തെ നവരാത്രി പൂജയ്ക്ക് ശേഷം നവരാത്രി വിഗ്രഹങ്ങൾആചാര പ്രകാരം പദ്മനാഭപുരത്തു തിരിച്ചെത്തി .

ഇന്നലെ കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ നിന്ന് രാവിലെ 8:30 ന് ആരംഭിച്ച ഘോഷയാത്ര വൈകുന്നേരം 4 മണിയോടെ പദ്മനാഭപുരത്ത് എത്തി. കോട്ടവാതിൽക്കൽ എത്തിയ ഭക്തർ വിഗ്രഹങ്ങളെ തേവാരക്കെട്ട് ക്ഷേത്രത്തിലേക്ക് ആനയിച്ചു.

കൊട്ടാരനടയിലും കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലും വിഗ്രഹങ്ങൾക്ക് തമിഴ്നാട്- കേരള പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. സരസ്വതി ദേവിയെ കോട്ടയ്ക്കുള്ളിൽ ആറാട്ടിനായി എഴുന്നള്ളിച്ചു.

ഉടവാളുമായി ഘോഷയാത്രയിൽ അകമ്പടി സേവിച്ച കന്യാകുമാരി ദേവസ്വം ജീവനക്കാരൻ മോഹനകുമാർ കൊട്ടാരം ചാർജ് ഓഫീസർ സധുവിന് ഉടവാൾ കൈമാറി.തേവാരക്കെട്ട് സരസ്വതിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചതോടെ വേളിമല കുമാരസ്വാമി കുമാരകോവിലേക്ക് യാത്രയായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Latest News

More Popular

error: Content is protected !!