തിരുവനന്തപുരം:കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സ്റ്റാളുകൾ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു.
വൈക്കം ക്ഷേത്രകലാപീഠം അവതരിപ്പിച്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയാണ് സ്റ്റാളുകളുടെ ഉദ്ഘാടനം നടന്നത്.
കെ.എൽ.ഐ.ബി.എഫിന്റെ ആദ്യ പതിപ്പ് വലിയ വിജയമായിരുന്നു,അതുപോലെതന്നെ രണ്ടാം പതിപ്പും വൻ വിജയമാകുമെന്ന് സ്പീക്കർ പറഞ്ഞു.
ഉദ്ഘാടനശേഷം സ്പീക്കർ പുസ്തകോത്സവത്തിലെ സ്റ്റാളുകളെല്ലാം സന്ദർശിച്ചു.തുടർന്ന് നിയമസഭാ ലൈബ്രറിയുടെ പുസ്തക പ്രദർശനം അദ്ദേഹം ഉദ്ഘാടനം ചെയ്തു.നിയമസഭാ സെക്രട്ടറി എ.എം.ബഷീർ പങ്കെടുത്തു.