തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ ഉദ്യോഗസ്ഥരെയാണ് മാറ്റിയത്.
കിരൺ നാരായണൻ ആണ് പുതിയ തിരുവന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന് ജോസഫിനെ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായി മാറ്റി നിയമിച്ചു.
കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവി സുനിലിനെ തിരുവനന്തപുരം റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് സൂപ്രണ്ടാക്കി.കെഎം സാബു മാത്യു കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാകും.
തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡി ശില്പയെ കോഴിക്കോട് റൂറല്‍ ജില്ലാ പൊലീസ് മേധാവിയാക്കി. തിരുവനന്തപൂരം റെയ്ഞ്ച് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് പി ബിജോയിയെ കാസർകോട് എസ്പിയായും നിയമിച്ചു.