കല്ലമ്പലം: വളർത്തുമൃഗങ്ങളെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ യുവാവിനെ കല്ലമ്പലം പോലീസ് അറസ്റ്റു ചെയ്തു.
വർക്കല, കോവൂർ, ചേട്ടക്കാവ് പുത്തൻവീട്ടിൽ ശങ്കരൻ എന്നുവിളിക്കുന്ന അജിത്തിനെയാണ് വെള്ളിയാഴ്ച പിടികൂടിയത്.
കഴിഞ്ഞ 26-ന് പുലർച്ചെ മൂന്നിന് കല്ലമ്പലം പുല്ലൂർമുക്ക് ഐരമൺനില മുനീർ മൻസിലിൽ അബ്ദുൾ കരീമിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കുട്ടികളെ ഇയാൾ പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു.
തൊഴുത്തിൽ ഉണ്ടായിരുന്ന ആട്ടിൻകുട്ടിയെ മോഷ്ടിച്ചുകൊണ്ടുപോയി സമീപത്തെ പുരയിടത്തിൽ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്