തിരുവനന്തപുരം : അനന്തപുരിയിലെ ക്രിക്കറ്റ് ലോകകപ്പ് ആവേശം ഇരട്ടിയാക്കി ലുലു ക്രിക്കറ്റ് ലീഗിന് തുടക്കമായി.
ലുലു മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ ലുലു ക്രിക്കറ്റ് ലീഗ് ട്രോഫി സിനിമതാരം റിയാസ് ഖാന്‍ പ്രകാശനം ചെയ്തു.
മുന്‍ ക്രിക്കറ്റ് താരം വി.എ ജഗദീഷ്, ബിസിസിഐ മാച്ച് റഫറി പി.രംഗനാഥ്, റിയാസ് ഖാന്‍, ലുലു റീജിയണൽ മാനേജർ അനൂപ് വർഗീസ്, ലുലു മാള്‍ ജനറല്‍ മാനേജര്‍ ശ്രീലേഷ് ശശിധരന്‍, റീട്ടെയ്ല്‍ ജനറല്‍ മാനേജര്‍ രാജേഷ് ഇ വി എന്നിവര്‍ ചേര്‍ന്ന് ടീ ഷര്‍ട്ട് ലോഞ്ച് നിര്‍വ്വഹിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ആദ്യ സൗഹൃദ മത്സരത്തില്‍ സെലിബ്രിറ്റി താരങ്ങളടങ്ങിയ ടീമിനെ പ്രസ് ക്ലബ് ടീം പരാജയപ്പെടുത്തി*