തിരുവനന്തപുരം:മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ.തിരുവനന്തപുരത്ത് 6.010 ഗ്രാം മെത്താംഫിറ്റമിനുമായി കണ്ണൂർ അഴീക്കോട് സ്വദേശി വിഷ്ണു എക്സൈസ് പിടിയിലായത്.
തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് എസ് ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമ്പാനൂർ ബസ് സ്റ്റാന്റിന് സമീപത്തു നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്.
റെയ്‌ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ അൽത്താഫ് മുഹമ്മദ് എസ്, അനിൽകുമാർ എസ്, ബിനു എസ് ആർ, എക്സൈസ് ഡ്രൈവർ ഷെറിൻ ജി എന്നിവരും പങ്കെടുത്തു.