തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ പേരിൽ വ്യാജ അക്കൗണ്ടിൽ സന്ദേശം അയക്കുന്നതായി പരാതി. കളക്ടർ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.
പോസ്റ്റിന്റെ പൂർണരൂപം;
തിരുവനന്തപുരം ജില്ലാ കളക്ടർ ശ്രീ.ജെറോമിക് ജോർജ്ജ് ഐ.എ.എസ് എന്ന പേരിൽ ആൾമാറാട്ടം നടത്തി വാട്‌സ്ആപ്പിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ വ്യാജ അക്കൗണ്ടിനെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ അക്കൗണ്ട് അംഗീകരിക്കുകയോ പ്രതികരിക്കുകയോ ചെയ്യുന്നതിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു.