പാറശ്ശാല : കാരാളിയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അമിത വേഗതയിലെത്തിയ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
ബസ് നിയന്ത്രണം വിട്ട് എതിർ ദിശയിലുടെ വന്ന ബൈക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പാറശ്ശാല മുറിയ തോട്ടം സ്വദേശി കിരൺ പ്രസാദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്ന് നാട്ടുകാര്‍ പറയുന്നു.