തിരുവനന്തപുരം:കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് തിരുവനന്തപുരം താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
പട്ടം വില്ലേജിലെ കുന്നുകുഴി യു.പി.എസിലും ആറ്റിപ്ര വില്ലേജിലെ കുഴിവിള ഗവണ്മെന്റ് യു.പി.എസിലുമാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
കുന്നുകുഴിയിലെ ക്യാമ്പില്‍ 11 പുരുഷന്മാരും 15 സ്ത്രീകളും മൂന്നു കുട്ടികളുമുള്‍പ്പെടെ 11 കുടുംബങ്ങളിൽ നിന്നായി 29 പേരാണുള്ളത്. കുഴിവിളയിലെ ക്യാമ്പില്‍ പുരുഷന്മാരായ 200 അതിഥി തൊഴിലാളികളെയും പാര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ മഴയില്‍ നെടുമങ്ങാട് താലൂക്കില്‍ ആറും തിരുവനന്തപുരം താലൂക്കില്‍ രണ്ടും വീടുകള്‍ ഭാഗികമായി തകര്‍ന്നതായും ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു.