തിരുവനന്തപുരം: ഒന്നര മാസത്തിനിടെ രണ്ടാം തവണയാണ് തലസ്ഥാന നഗരം വെള്ളത്തിലാകുന്നത്.
ആദ്യത്തെ വെള്ളപ്പൊക്കത്തിന്‍റെ കാരണങ്ങള്‍ പരിശോധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വിമര്‍ശനങ്ങളുള്ളപ്പോഴാണ് വീണ്ടും പ്രതിസന്ധിയുണ്ടാകുന്നത്.
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലായി.ചെറിയ മഴയില്‍ പോലും ക്യാംപുകളിലേക്ക് പോകേണ്ടി വരുന്നവരുടെ ഇന്നലെ രാവിലെ മഴ ശമിച്ചതോടെയാണ് വെള്ളപ്പൊക്ക ഭീതി അവസാനിച്ചത്.
ഓടകൾ മിക്കതും ഒഴുക്ക് നിലച്ചിരിക്കുകയാണ്.വെള്ളപ്പൊക്കം തുടർക്കതയാകുമ്പോഴും ഒന്നും ചെയ്യാതെ നോക്കി നിൽക്കുകയാണ്. തിരുവനന്തപുരം കോർപ്പറേഷൻ.